
മലപ്പുറം: കാവുങ്ങല്‍ ബൈപ്പാസ് റോഡിലൂടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു(assault).
മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവറിയാൻ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികൾ, യുവതിയെയും സഹോദരനെയും റോഡില്‍ തടഞ്ഞ് നിർത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, അറസ്റ്റിലായ അഖില്‍ നിരവധി കേസുകളായിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.