വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പൊലീസ് |kerala police

ഒടിപി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു.
cyber attack
Published on

തിരുവനന്തപുരം : വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഇതുവഴി പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു

തട്ടിപ്പുകാർ എസ്എംഎസ് /എപികെ പോലുള്ളവ ഫോണിൽ അയച്ച് ഒടിപി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഒടിപി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു.

ഈ സമയം ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും അപകടകരമായ എപികെ ലിങ്കുകളും പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകൾ കൂടി ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്സാപ്പിൽ ടൂ സ്റ്റെപ് വെരിഫിക്കേഷൻ (2-Step Verification) ഉടൻ സജ്ജമാക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. അജ്ഞാതമായ ലിങ്കുകളിലോ ‌‌‌എപികെ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ വിളിക്കുകയോ https://cybercrime.gov.in വഴി പരാതികൾ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

Related Stories

No stories found.
Times Kerala
timeskerala.com