Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaUDFലെ സീറ്റ് വിഭജനം: മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കുന്നു? |...

UDFലെ സീറ്റ് വിഭജനം: മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കുന്നു? | UDF

🎙️ Latest Podcast

തിരുവനന്തപുരം: യു.ഡി.എഫിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും 27 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായതായി സൂചന. ചില മണ്ഡലങ്ങൾ വെച്ചുമാറുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ‘തിരുവമ്പാടി’ സീറ്റ് കൈമാറുമെന്നാണ് വിവരം. (Seat sharing in UDF, Muslim League contesting 27 seats?)

മുസ്ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. പകരം മറ്റൊരു സീറ്റ് ലീഗിന് നൽകും. തിരുവമ്പാടിയിൽ മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിയെ മത്സരിപ്പിച്ചേക്കും.

കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച പി.ജെ. ജോസഫ് വിഭാഗത്തോട് 4 സീറ്റുകൾ വിട്ടുനൽകാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് ഇവർ തയ്യാറായിട്ടില്ല. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകൾ തിരികെ ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താൻ ഡി.സി.സിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.