സ്കൂളിലെ വെടിവയ്പ്പ് ; പ്രതിക്ക് ജാമ്യം
Nov 21, 2023, 19:20 IST

തൃശൂർ: വിവേകോദയം സ്കൂളിലെ വെടിവയ്പ്പ് കേസിൽ പ്രതിക്ക് ലഭിച്ചു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ജഗന്റ മൂന്നു വർഷത്തെ ചികിത്സാരഖകൾ കുടുംബം കോടതിയിൽ ഹാജരാക്കിയിരുന്നു.അതേസമയം, ജഗൻ തോക്ക് വാങ്ങിയത് ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണെന്ന് പോലീസ് കണ്ടെത്തി. നിയമാനുസൃതമായ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്നും അപകടസാധ്യതയുള്ള തോക്കല്ലെന്നും ഉടമ പറഞ്ഞു.