സ്കൂളുകൾ അടയ്ക്കുന്നത് പരി​ഗണിക്കും; തീരുമാനം അവലോകന യോ​ഗത്തിനു ശേഷമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

sivankutty
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഉണ്ടോ എന്ന്  പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. കൂടാതെ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അറിയിച്ചു .കോ​വി​ഡ് വ്യാ​പ​നം വി​ദ്യാ​ർ​ഥി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.സ്കൂ​ളു​ക​ൾ നി​ല​വി​ൽ അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും. രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യ​ക്ര​മ​ത്തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

Share this story