Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യും | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിക്കഴിഞ്ഞു.(Sabarimala gold theft case, ED to question Unnikrishnan Potty)

ജാമ്യം നേടി പുറത്തിറങ്ങുന്ന മുറയ്ക്ക് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് അയക്കാനാണ് തീരുമാനം. വിജിലൻസ് കോടതി ഇന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം നൽകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, ജയിലിന് പുറത്തിറങ്ങുന്ന പ്രതിയെ കാത്തിരിക്കുന്നത് കേന്ദ്ര ഏജൻസിയുടെ കർശനമായ ചോദ്യം ചെയ്യലായിരിക്കും.

പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സ്വാഭാവിക ജാമ്യത്തിനാണ് അപേക്ഷ നൽകിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.