Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ED നടപടികൾ അടുത്ത ഘട്ടത്തിലേക്ക്; പൂർണ്ണ വിവര...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED നടപടികൾ അടുത്ത ഘട്ടത്തിലേക്ക്; പൂർണ്ണ വിവര ശേഖരണം നടത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരെ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന. പൂർണ്ണമായ വിവരശേഖരണത്തിന് ശേഷം അടുത്തയാഴ്ചയോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.(Sabarimala gold theft case, ED proceedings move to next stage)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കഴിഞ്ഞ എട്ട് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇഡി വിശദമായി പരിശോധിച്ചു. തിരുവനന്തപുരത്ത് ഉൾപ്പെടെ പോറ്റി നടത്തിയ വൻതോതിലുള്ള ഭൂമി ഇടപാടുകളുടെ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

പോറ്റിയുടെ ഉടമസ്ഥതയിലുള്ള 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ തന്നെ ഇഡി മരവിപ്പിച്ചിരുന്നു. ഇഡിക്ക് പുറമെ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും നടപടികൾ വേഗത്തിലാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala