Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയുടെ രേഖകൾ ഏറ്റുവാങ്ങാതെ ED | Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയുടെ രേഖകൾ ഏറ്റുവാങ്ങാതെ ED | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold theft case, ED haven’t accepted SIT’s documents)

ശ്രീകോവിൽ കട്ടിളപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പോറ്റി ജാമ്യം തേടുന്നത്. ദ്വാരപാലക ശില്പ കേസിലെന്നപോലെ ഈ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്.

കോടതി അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി, ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നതോടെ അദ്ദേഹത്തെ നേരിട്ട് ചോദ്യം ചെയ്തേക്കും. പോറ്റി നടത്തുന്ന വെളിപ്പെടുത്തലുകൾ നിർണ്ണായകമാകും. മറ്റു പ്രതികൾക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.