Times Kerala

രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്

 
രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത് ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിൻ്റെ ജീവസ്സുറ്റ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. 

രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്നാണ് ശിൽപി സമൂഹമാധ്യമത്തിൽ കുറിച്ചത്. കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം ഒരുക്കിയത്.

താമരയിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം പണിതിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അരുൺ യോഗിരാജിന്റെ.

Related Topics

Share this story