

ബെംഗളൂരു: ഹെബ്ബഗൊഡിയിൽ താമസിക്കുന്ന മലയാളി യുവാവ് അമൽ എൻ. അജികുമാർ (23) ആണ് വിചിത്രമായ മോഷണക്കേസിൽ അറസ്റ്റിലായത്. വീടുകൾക്ക് പുറത്തും ബാൽക്കണികളിലും ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി.
റസിഡൻഷ്യൽ ഏരിയകളിൽ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ബാൽക്കണികളിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിക്കും. ഇയാൾ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അമലിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വൻ ശേഖരം തന്നെ പൊലീസ് കണ്ടെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ മോഷ്ടിച്ച അടിവസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകളും ലഭിച്ചു.
അടിവസ്ത്രങ്ങൾ ധരിക്കുമ്പോൾ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ ഒരു 'ലഹരി' അനുഭവപ്പെടാറുണ്ടെന്നാണ് അമൽ പൊലീസിനോട് പറഞ്ഞത്.
ഡിപ്ലോമ പൂർത്തിയാക്കിയ അമൽ ആറുമാസം മുൻപാണ് ജോലി തേടി ബെംഗളൂരുവിലെത്തിയത്. സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം താഴെ പറയുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്: പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.