

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 2,56,399 തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വകുപ്പ് മികച്ച സേവനം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കിയ സംവിധാനങ്ങൾ വഴിയാണ് ഇത്രയും പേർക്ക് ചികിത്സ ഉറപ്പാക്കിയത്.
പ്രധാന ചികിത്സാ കണക്കുകൾ:
സന്നിധാനം: 99,607 പേർ
പമ്പ: 49,256 പേർ
നിലയ്ക്കൽ: 24,025 പേർ
എമർജൻസി മെഡിക്കൽ സെന്ററുകൾ: 64,754 പേർക്ക് കാനനപാതയിലുടനീളം സേവനം നൽകി.
ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച 206 പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് നൽകിയ ചികിത്സയിലൂടെ ഹൃദയാഘാതം വന്നവരിൽ 79 ശതമാനം പേരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൂടുതലായിരുന്നിട്ടും, മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
സിപിആര്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാനനപാതയിലെ എമർജൻസി സെന്ററുകളിൽ സജ്ജമായിരുന്നു.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന 800-ലധികം പേരെ മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റി.
തീർത്ഥാടന മേഖലയിലെ ഭക്ഷണശാലകളിൽ കർശനമായ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കി.
ആംബുലൻസ്: 'കനിവ് 108' ഉൾപ്പെടെയുള്ള വിപുലമായ ആംബുലൻസ് സംവിധാനങ്ങൾ സേവനത്തിനുണ്ടായിരുന്നു.
മികച്ച രീതിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.