Times Kerala

കോണ്‍ഗ്രസ് നേതാവിനെതിരെ സമൂഹ മാധ്യമത്തിൽ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

 
'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല', രാജ്‌മോഹൻ ഉണ്ണിത്താൻ
ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോഡ് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലെ അസഭ്യം വിളിച്ചത് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നത്. കോണ്‍ഗ്രസിലെ പരസ്യ പോരിന്റെ തുടര്‍ച്ചായി നാളെ ഉണ്ണിത്താന്‍ മാധ്യമങ്ങളെ കാണും.
കെപിസിസി മൈനോറിറ്റി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി കൂടിയായ ഡാര്‍ലിന്‍ ജോര്‍ജ് കടവനെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചത്. ഡാര്‍ലിന്‍ ജോര്‍ജ് കടവന്റെ പുതിയ പ്രൊഫൈല്‍ ഫോട്ടോക്ക് താഴെയാണ് ഉണ്ണിത്താന്റെ ഫേസ് ബുക്ക് വെരിഫൈഡ് പേജിലൂടെ ‘പരമ നാറി’ എന്ന് വിളിച്ചുള്ള കമന്റ് വീണത്. ഇതിന് താഴെ ഉണ്ണിത്താന് പിരിയിളകി തുടങ്ങിയോ എന്ന കമന്റുമായി ചിലരെത്തി. 

Related Topics

Share this story