Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകോൺഗ്രസ് പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ:...

കോൺഗ്രസ് പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിക്കും, രണ്ടു ഘട്ടങ്ങളിലായി സന്ദർശനം നടത്തും | Rahul Gandhi

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ആദ്യഘട്ടം ഫെബ്രുവരി 25, 26 തീയതികളിലും രണ്ടാംഘട്ടം മാർച്ച് ആറ്, ഏഴ് തീയതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.(Rahul Gandhi in Kerala today to invigorate Congress campaign)

ഫെബ്രുവരി 25-ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി വിവിധ പരിപാടികളിൽ പങ്കാളിയാകും. 26-ന് കണ്ണൂരിൽ വെച്ച് കർഷകരുമായി അദ്ദേഹം നേരിട്ട് ആശയവിനിമയം നടത്തും. കാർഷിക മേഖലയിലെ പ്രതിസന്ധികൾ അദ്ദേഹം ചർച്ച ചെയ്യും.

വയനാട്ടിൽ കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം അദ്ദേഹം നിർവഹിക്കും. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ യുഡിഎഫ് കക്ഷിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുന്നണിക്കുള്ളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിനായാണ് രാഹുൽ ഗാന്ധി രണ്ടാം ഘട്ടത്തിൽ എത്തുന്നത്. മാർച്ച് 6-ന് നടക്കുന്ന പുതുയുഗയാത്രയുടെ സമാപനത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.