Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaരാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ: കോൺഗ്രസ് ഭവന പദ്ധതിക്ക്...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ: കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിടും | Rahul Gandhi

🎙️ Latest Podcast

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമ്മത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ഉച്ചയ്ക്ക് കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ നിർവ്വഹിക്കും.(Rahul Gandhi and Priyanka Gandhi in Wayanad tomorrow, will lay foundation stone for Congress’ housing project)

ആദ്യഘട്ടത്തിൽ 50 വീടുകളാണ് കോൺഗ്രസ് നിർമ്മിക്കുന്നത്. ഇതിനായി 3.24 ഏക്കർ ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വീടിനും എട്ട് സെന്റ് സ്ഥലവും 1100 ചതുരശ്ര അടി വിസ്തീർണ്ണവുമാണ് ഉണ്ടാവുക. രാഹുൽ ഗാന്ധി പേരാവൂരിൽ നടക്കുന്ന കർഷക സംഗമത്തിൽ പങ്കെടുത്ത ശേഷമാകും കൽപ്പറ്റയിലെത്തുക.

വയനാട് എംപിയായ പ്രിയങ്ക ഗാന്ധി രാവിലെ കളക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:30-ന് കൽപ്പറ്റ എംപി ഓഫീസിൽ വെച്ച് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായുള്ള അത്യാധുനിക ഉപകരണങ്ങൾ കൈമാറും. ദുരന്തത്തിൽ കടകൾ നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ഇതോടൊപ്പം വിതരണം ചെയ്യും.

വെള്ളിയാഴ്ച രാവിലെ കാളികാവ് സർവീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് കൈതപ്പൊയിൽ എംഇഎസ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി നിർവ്വഹിക്കും. തിരുവമ്പാടിയിൽ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടലും ചിപ്പിലിത്തോടിലെ നിർദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥല സന്ദർശനവും വെള്ളിയാഴ്ചത്തെ പരിപാടികളിൽ ഉൾപ്പെടുന്നു.

ശനിയാഴ്ച ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി, ക്നാനായ കത്തോലിക്കാ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ കൂമന്റെ വസതി സന്ദർശിക്കുന്നതിനൊപ്പം, ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലും അവർ സാന്നിധ്യമറിയിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.