രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ല്‍ എത്തും

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ല്‍ എത്തും
കൊ​ച്ചി: ര​ണ്ടു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു നാ​ളെ കൊ​ച്ചി​യി​ല്‍. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി കൊ​ച്ചി​യി​ലെ​ത്തുന്നത്.  നാ​വി​ക​സേ​ന​യു​ടെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശി​ക്കും. ശേഷം നാ​ളെ വൈ​കി​ട്ട് 4.20ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യ്ക്കു രാ​ഷ്ട്ര​പ​തി​യു​ടെ ഉ​യ​ര്‍​ന്ന ബ​ഹു​മ​തി​യാ​യ 'നി​ഷാ​ന്‍' ദ്രൗ​പ​ദി മു​ര്‍​മു സ​മ്മാ​നി​ക്കും. രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ക്കും. 17ന് ​രാ​വി​ലെ 9.30ന് ​ഹെ​ലി​കോ​പ്ട​റി​ല്‍ കൊ​ല്ലം വ​ള്ളി​ക്കാ​വി​ല്‍ മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ പ​രി​പാ​ടി​യി​ലും  രാ​ഷ്ട്ര​പ​തി സംബന്ധിച്ച  ശേ​ഷം ഉ​ച്ച​യ്ക്ക് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് തി​രി​ക്കും.

Share this story