ശബരിമല : ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് വില്യപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം.
മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.