മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചെന്ന് മുൻ എംഎൽഎ പി.വി.അൻവർ. ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിന്റെ പ്രധാന കാരണം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ വർഗീയതയാണ് പറയുക. ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട് തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു.
ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായി വർഗീയവത്കരിക്കാൻ പിണറായി ശ്രമിച്ചു. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായിമാറിയെന്നും അൻവർ കുറ്റപ്പെടുത്തി.