വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തരൂര്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വായനശാലകള്‍ക്ക് പി.പി സുമോദ് എം.എല്‍.എ പുസ്തകങ്ങള്‍ വിതരണം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം വിനിയോഗിച്ച് 29 വായനശാലകള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. പി.പി സുമോദ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
എം.ഡി രാമനാഥന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി. തരൂര്‍, പുതുക്കോട്, കാവശേരി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. രമണി ടീച്ചര്‍, ഐ. ഹസീന, സി. രമേഷ് കുമാര്‍, എ. സതീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം.എം.എ ബക്കര്‍, ആലത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍, കെ.എന്‍ സുകുമാരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സ്‌ക്യൂട്ടീവ് അംഗം എം.കെ സുരേന്ദ്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.സി ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.