Times Kerala

 പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

 
കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി
 പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സിംഗിള്‍ വിന്‍ഡോ പോര്‍ട്ടലായ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന നല്‍കുന്നു.  2023-24 അധ്യയനവര്‍ഷം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന് മേയ് 20 വരെ സമര്‍പ്പിക്കണം. സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ ജില്ലാ ഓഫീസിലേക്ക് മേയ് 31നു മുന്‍പായി ഫോര്‍വേഡ് ചെയ്യണം. പുതുതായി ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ആപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഹാര്‍ഡ് കോപ്പി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ കുടിശ്ശികയുളള എല്ലാ സ്ഥാപനങ്ങളും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഈ പോര്‍ട്ടല്‍ വഴി നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story