കേരള ബജറ്റ് നാളെ: ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കേരളം കാത്തിരിക്കുന്നു | Kerala Budget

സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്
കേരള ബജറ്റ് നാളെ: ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കേരളം കാത്തിരിക്കുന്നു | Kerala Budget
Updated on

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരെയും സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്തുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.(Kerala Budget tomorrow, Kerala awaits popular announcements)

ബജറ്റ് അവതരണത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025-26 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ചില 'ബംപർ' പ്രഖ്യാപനങ്ങൾക്ക് മുതിരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com