

വയനാട്: കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്.(14-year-old brutally tortured, police starts investigation)
വിദ്യാർത്ഥി സംഘം കുട്ടിയെ പിടികൂടി മുള്ളുവേലിയിൽ കിടത്തി ശരീരമാസകലം ചവിട്ടുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്തു. അക്രമികളിൽ നിന്ന് കഷ്ടിച്ച് കുതറി മാറിയ കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.