കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾക്ക് അപ്പുറം വലിയ മുന്നേറ്റം ബിജെപി നയിക്കുന്ന സഖ്യത്തിനുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.(PM Modi’s charisma is prevalent throughout the country, K Surendran says NDA will come to power)
അസമിൽ എൻഡിഎ ഭരണം നിലനിർത്തും. കഴിഞ്ഞ തവണത്തേക്കാൾ തിളക്കമാർന്ന വിജയമായിരിക്കും ഇത്തവണത്തേതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കി എൻഡിഎ അധികാരത്തിൽ വരുമെന്ന് സുരേന്ദ്രൻ പ്രവചിച്ചു.
തമിഴ്നാട്ടിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും എൻഡിഎ സഖ്യം ഭരണം പിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കേരളത്തിൽ എൻഡിഎ ഇത്തവണ മികച്ച മുന്നേറ്റം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

