Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'UDFന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, 100 സീറ്റ് വരെ ലഭിക്കും;...

‘UDFന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, 100 സീറ്റ് വരെ ലഭിക്കും; 8 സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും’: അപു ജോൺ ജോസഫ് | Exit polls

🎙️ Latest Podcast

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കിടയിൽ കണ്ട പ്രതികരണം തന്നെയാണ് എക്സിറ്റ് പോളുകളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Exit polls give hope to UDF, says Apu John Joseph)

യുഡിഎഫ് 100 സീറ്റുകൾ വരെ നേടും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം ഉറപ്പാണ്. യുഡിഎഫ് തരംഗം ശക്തമായാൽ എട്ടു സീറ്റിലും ജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. കോൺഗ്രസ് ഒരു ഏകാധിപത്യ പാർട്ടിയല്ലാത്തതിനാൽ ഇത്തരം ചർച്ചകൾ സ്വാഭാവികമാണ്. അർഹരായ ഒന്നിലധികം നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെടുന്നത് പാർട്ടിയുടെ മേന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മെയ് 4-ന് ശേഷം മുന്നണിയിൽ ചർച്ച ചെയ്യും. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചകൾ ചെയ്തത് മുന്നണി മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.