HomeKeralaകാട്ടുപന്നിയുടെ ആക്രമണം: പുനലൂരിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു | Wild boar

കാട്ടുപന്നിയുടെ ആക്രമണം: പുനലൂരിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു | Wild boar

കൊല്ലം: പുനലൂർ ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (55) ആണ് മരിച്ചത്.(Plantation worker killed in wild boar attack in Punalur)

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രഘുനാഥൻ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടത്. ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Clickable Info Box