Times Kerala

'ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്'; മുരളീധരന്‍
 

 
  കേ​ര​ള സ​ര്‍​ക്കാ​രും കേ​ന്ദ്ര​വും ത​മ്മി​ല്‍ പ​ക​ല്‍ ഗു​സ്തി​യും രാ​ത്രി​യി​ല്‍ ദോ​സ്തി​യു​മാ​ണ്; കെ. ​മു​ര​ളീ​ധ​ര​ന്‍

കോഴിക്കോട്: സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ ആരോപിച്ചു. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടു വരണം. ഒരു മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായ ആരോപണമായിരുന്നില്ല. വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ പാർട്ടിയെ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മുരളീധരൻ ആരോപിച്ചു.

 അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. അന്ന് പിണറായി പറഞ്ഞ പലകാര്യങ്ങളും നമ്മളുടെയൊക്കെ മനസ്സില്‍ ഉണ്ട്. അതിന് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയിട്ടുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും അന്ന് പറഞ്ഞതൊക്കെ അദ്ദേഹം ഇന്ന് വിഴുങ്ങുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 
 

Related Topics

Share this story