തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഓൺലൈൻ ദർശന സൗകര്യം ലഭ്യമാവുക.(Guruvayur Temple Virtual Queue Darshan System Launched Today For Devotees)
പുതിയ സംവിധാനം വഴി ഒരു മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനം നടത്താൻ സാധിക്കും. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയക്രമത്തിൽ പ്രതിദിനം 2,400 പേർക്ക് വെർച്വൽ ക്യൂ വഴി ക്ഷേത്രദർശനം സാധ്യമാകുമെന്നാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടൽ. പരീക്ഷണം വിജയകരമാകുന്നതോടെ കൂടുതൽ ദിവസങ്ങളിലേക്കും കൂടുതൽ സമയം അനുവദിക്കുന്നതിലേക്കും വെർച്വൽ ക്യൂ സേവനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Story Summary
Guruvayur Devaswom has launched a virtual queue system for devotees starting today, inaugurated by Chairman. Initially available on Tuesdays and Thursdays, the system will allow 300 devotees per hour, benefitting around 2,400 people daily.


