മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram Rain Updates Illegal Construction Action)
മണ്ണ് ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഗതാഗതം നിരോധിക്കുകയും ജനങ്ങളെ ഇരുവശങ്ങളിലേക്കും മാറ്റിനിർത്തുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. രക്ഷാപ്രവർത്തനത്തിനും തത്സമയ വാർത്താ ശേഖരണത്തിനുമായി എത്തിയ ജനങ്ങളും മാധ്യമപ്രവർത്തകരും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. നിലവിൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
സംഭവം നടന്നത് നിർമ്മാണ പ്രവർത്തികൾ നടന്നുവന്ന സ്വകാര്യ ഭൂമിയിലാണെന്ന് അധികൃതർ വ്യക്തമാക്കി. നിർമാണം പൂർണ്ണമായും അനധികൃതമാണെന്നും ഇയാൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ജിയോളജി വകുപ്പിന്റെയും നഗരസഭയുടെയും അനുമതി കാലാവധി അവസാനിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടനടി റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
Story Summary
A massive landslide hit the Panakkad-Vengara road in Malappuram near a construction site. Timely intervention by the police and local authorities prevented casualties by blocking traffic and clearing people. The municipality chairperson stated that the construction was illegal, and Minister P. K. Kunhalikutty directed officials to immediately cancel the license.


