HomeKeralaചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് മുടങ്ങിയ ധനസഹായം...

ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് മുടങ്ങിയ ധനസഹായം കൈമാറി; ഇടപെടലുമായി സർക്കാർ | Palakkad child medical negligence Vinodini financial aid

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവു കാരണം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും അടിയന്തര ധനസഹായം കൈമാറി (Palakkad child medical negligence Vinodini financial aid). വനിതാ ശിശു വികസന വകുപ്പ് വഴി കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നൽകി വന്ന പ്രതിമാസ ധനസഹായം കഴിഞ്ഞ ഏതാനും മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രത്യേക നിർദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.

മുടക്കം വന്ന ധനസഹായം എത്രയും വേഗം കുട്ടിയുടെ കുടുംബത്തിന് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കർശന നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശികയായിരുന്ന മൂന്ന് മാസത്തെ ആകെ തുകയായ 12,000 രൂപ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്ന് ലഭ്യമാക്കി. നിലവിലെ ജൂൺ മാസത്തെ ധനസഹായം അടുത്ത ദിവസങ്ങളിൽ തന്നെ വിനോദിനിക്ക് ലഭ്യമാക്കുമെന്നും, തുടർന്നുള്ള മാസങ്ങളിൽ യാതൊരുവിധ മുടക്കവുമില്ലാതെ തുക കൃത്യമായി അക്കൗണ്ടിൽ എത്തുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

നേരത്തെ വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം രണ്ടു മാസം മാത്രം ലഭിച്ച ശേഷം മുടങ്ങുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃത്യമായി 4000 രൂപ വീതം ലഭിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ നാല് മാസമായി തുകയൊന്നും ലഭിക്കുന്നില്ലെന്നും കാണിച്ച് കുട്ടിയുടെ അമ്മ പ്രസീത രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോൾ സർക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്.

പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയായ വിനോദിനിക്ക് പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ടെത്തി സ്നേഹസമ്മാനങ്ങൾ കൈമാറിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് വി. ഡി. സതീശൻ വിനോദിനിയുടെ ദുരവസ്ഥയറിഞ്ഞ് വിഷയത്തിൽ സജീവമായി ഇടപെടുന്നത്. തുടർന്ന് കുട്ടിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും അദ്ദേഹം മുൻകൈയ്യെടുത്ത് ഒരുക്കുകയായിരുന്നു.

ഇതിനായി വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച അത്യാധുനിക കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വി. ഡി. സതീശൻ സ്വന്തം നിലയിലാണ് നൽകിയത്. എറണാകുളത്തെ ‘ഹോപ്പ്’ എന്ന പ്രശസ്തമായ പുനരധിവാസ സ്ഥാപനത്തിൽ വെച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കൃത്രിമ കൈ കുട്ടിയുടെ ശരീരത്തിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത്. അന്ന് വിനോദിനിയെ നേരിൽ കണ്ട് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബത്തിന് ആശ്വാസമായി ഇപ്പോൾ സർക്കാർ തലത്തിലുള്ള സഹായങ്ങളും പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.

Story Summary: The pending three-month financial aid of ₹12,000 has been credited to the account of 9-year-old Vinodini, who lost her right hand due to medical negligence in Palakkad. Following media reports about the delayed educational assistance, Chief Minister V. D. Satheesan and Women and Child Development Minister Bindu Krishna intervened to expedite the process. Earlier, during his tenure as Opposition Leader, V. D. Satheesan had sponsored the child’s advanced prosthetic limb from his personal funds.

 

WhatsApp Channel Banner

Latest updates

ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: തീ നിയന്ത്രണവിധേയമാക്കി;...

കോഴിക്കോട്: ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലുണ്ടായ വൻ തീപിടിത്തം ഫയർഫോഴ്‌സ് വിഭാഗത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്.(Massive Fire At Renuka Oil Mill...

CJP പ്രക്ഷോഭം: പെല്ലറ്റ് ഗണ്ണിൽ നിന്ന് 7 റൗണ്ട്...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി കൊണാട്ട് പ്ലേസിൽ വെച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് 7 റൗണ്ട് വെടിയുതിർത്തതായി സി.ആർ.പി.എഫ് അന്വേഷണത്തിൽ കണ്ടെത്തി....

പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ്റെ മരണം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ...

കണ്ണൂർ : പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോക്ടർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനസ്തീഷ്യ നൽകിയത്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം...

പ്രധാനമന്ത്രിയെ അപമാനിച്ചു: ജാൻമണിക്കെതിരെ പരാതിയുമായി BJP | BJP Complaint...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ്...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....