Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKerala8 വനിതകളടക്കം 59 ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലംമാറ്റ ഉത്തരവ്: പാലക്കാട് എക്സൈസിൽ...

8 വനിതകളടക്കം 59 ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലംമാറ്റ ഉത്തരവ്: പാലക്കാട് എക്സൈസിൽ കൂട്ടസ്ഥലമാറ്റം | Palakkad Excise Department Transfer Controversy

🎙️ Latest Podcast

പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ കൂട്ടസ്ഥലമാറ്റ നടപടിയെന്ന ഗുരുതരമായ ആരോപണവുമായി ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി.(Palakkad Excise Department Transfer Controversy Over Mass Transfer Of Fifty Nine Excise Officials )

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് ചട്ടങ്ങൾ ലംഘിച്ചുള്ള ഈ കൂട്ടസ്ഥലംമാറ്റം എന്നാണ് ആക്ഷേപം ഉയരുന്നത്. എക്സൈസ് വകുപ്പിലെ ട്രാൻസ്ഫർ നയങ്ങൾ അനുസരിച്ച് ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ സേവന കാലയളവ് കുറഞ്ഞത് രണ്ട് വർഷമായി സർക്കാർ നിജപ്പെടുത്തിയിട്ടുള്ളതാണ്.

എന്നാൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, വെറും മൂന്ന് മാസം മുമ്പ് മാത്രം സ്ഥലമാറ്റം ലഭിച്ച് ചുമതലയേറ്റ ജീവനക്കാരെ വരെ പുതിയ ഉത്തരവിൽ വീണ്ടും മാറ്റിയിട്ടുണ്ട്. ഈ നടപടിക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.

Story Summary

A major controversy has erupted in Palakkad following the sudden transfer of 59 Excise officials, including 8 women. Affected officials alleged that the norms fixing a minimum two-year tenure were blatantly violated by transferring employees who took charge just three months ago, reportedly under pressure from Congress-backed unions following the UDF’s return to power.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.