HomeKerala'വിഎസിനെ മറക്കാൻ പാർട്ടിക്ക് കഴിയുമോ?': CPM മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയത് അറിഞ്ഞിട്ടില്ലെന്ന്...

‘വിഎസിനെ മറക്കാൻ പാർട്ടിക്ക് കഴിയുമോ?’: CPM മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയത് അറിഞ്ഞിട്ടില്ലെന്ന് P രാജീവ് | P Rajeev

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന പാർട്ടി മുഖപത്രത്തിൻ്റെ നടപടിയിൽ പ്രതികരണവുമായി സി.പി.എം. നേതാവ് പി. രാജീവ്. പത്രം സപ്ലിമെന്റില്ലാതെയാണ് ഇന്ന് പുറത്തിറങ്ങിയതെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പി. രാജീവ് പറഞ്ഞു.(P Rajeev Reacts To CPM Mouthpiece VS Achuthanandan Supplement Controversy)

വി.എസിനെ പാർട്ടിക്ക് മറക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി.എസിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അവസാന നിമിഷം ഇതിന്റെ വിതരണം തടയുകയായിരുന്നു.

എല്ലാ ഞായറാഴ്ചകളിലും പതിവുള്ള വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം പുറത്തിറങ്ങിയത്. വിതരണം തടഞ്ഞതിന് പിന്നാലെ ‘സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്നൊരു വിശദീകരണ അറിയിപ്പും പത്രത്തിൽ നൽകിയിരുന്നു. വിഎസിനെക്കുറിച്ചുള്ള പ്രത്യേക പതിപ്പ് പിടിച്ചുവെച്ചത് രാഷ്ട്രീയ പശ്ചാത്തലത്തിൽ വലിയ ചർച്ചയായി മാറുകയാണ്.

Story Summary

P. Rajeev reacted to the controversy involving CPM Mouthpiece withholding its Sunday supplement on VS Achuthanandan, stating he was unaware of the development while questioning how the party could ever forget the veteran leader. The printed weekly edition featuring a memoir by VS’s former press secretary KV Sudhakaran was held back at the last minute, with the daily citing a technical error.

WhatsApp Channel Banner

Latest updates

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല; അടിയന്തര ഉത്തരവ്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി...

‘സോറി പപ്പാ, ഞാൻ ശ്രമിച്ചു…’: സർക്കാർ ജോലി ലഭിക്കാത്തതിൽ...

കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാത്തതിൽ മനംനൊന്ത് 23-കാരനായ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്...

‘വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ, വാരാന്തപ്പതിപ്പ്...

തിരുവനന്തപുരം: സി പി എം  മുഖപത്രത്തിന്റെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ്. സാങ്കേതികത്തകരാർ കാരണം അച്ചടി പൂർത്തിയാകാത്തതാണ് വാരാന്തപ്പതിപ്പ് മുടങ്ങാൻ കാരണമെന്നും, ഇതുമായി...

ജയിലിൽ റിമാൻഡ് പ്രതി ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക്...

ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്.(NDPS Remand Prisoner Attempts...

‘K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ്...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...