തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി വക്താക്കൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി കെപിസിസി. നേതാക്കൾ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും കെപിസിസി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.(KPCC ban, KPCC Restricts Party Spokespersons Public Statements)
വിഷയത്തിൽ ചില പാർട്ടി വക്താക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തുവരികയും വക്താക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തതോടെയാണ് കെപിസിസി നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. അതേസമയം, പ്ലീഡർ നിയമന തർക്കത്തിൽ മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും തുടരുകയാണ്.
മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ സമയം ആവശ്യപ്പെട്ട് കെഎസ്‌യു പ്രസിഡന്റ് ഉടൻ കത്ത് നൽകും. വിവാദത്തിൽ ഇനി പരസ്യ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്ന് അലോഷ്യസ് സേവ്യറും കെഎസ്‌യു ഭാരവാഹികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്പോര് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.
Story Summary
KPCC has issued a strict directive to party spokespersons banning public and personal comments on internal disputes, following open criticism against Chief Minister VD Satheesan regarding the government pleader appointment row. Amid escalating group rivalry, KSU President Aloysius Xavier is seeking a fresh meeting with Satheesan’


