Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaവ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ | Organ...

വ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ | Organ Trafficking Scam

🎙️ Latest Podcast

കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ കൈമാറ്റം നടത്തിവന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനായ ഡെബിൻ ജോസഫിനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ നജീബിന്റെ ഡയറി പരിശോധിച്ചതിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ആലപ്പുഴയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയാണ് ഡെബിൻ.(Organ Trafficking Scam Key Middleman Debin Joseph Arrested In Kochi)

പണത്തിന് അത്യാവശ്യമുള്ളവരെ കണ്ടെത്തി അവരെ അവയവ കച്ചവടത്തിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ. നേരത്തെ ഈ കേസിൽ പിടിയിലായ സണ്ണി വർഗീസുമായി ഡെബിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നിലവിൽ നജീബ് ഉൾപ്പെടെ നാല് പ്രതികളാണ് റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. എറണാകുളം റൂറൽ പോലീസിനും കൊച്ചി സിറ്റി കമ്മീഷണറേറ്റിനും പുറമെ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ട് വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. അവയവമാറ്റത്തിന്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്.

Story Summary 

The Ernakulam Rural Police have arrested Debin Joseph, a key middleman involved in a major organ trafficking racket that utilized forged documents. The arrest followed an investigation into the diary of the ringleader, Najeeb Kallatrass, who is currently in police custody alongside three other associates. Authorities are now expanding the investigation to determine if the organ transplant scam was a front for international human trafficking, with both rural and city police units coordinating the probe.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.