ഇന്റേൺഷിപ്പിന് അവസരം
Sep 18, 2023, 15:10 IST

എറണാകുളം: ജില്ലയിലെ കൃഷിഭവനുകളിൽ 'ഇന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ' പദ്ധതി പ്രകാരം 18 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസി(കൃഷി), ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ, ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രിക്കൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയും ഓഫ് ലൈനായി ജില്ലാ കൃഷി ഓഫീസ് എറണാകുളം, ബ്ലോക്ക് തലത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോം www.keralaagriculture.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രായപരിധി 21.08.2023 ന് 18 മുതൽ 41 വയസ്സ് വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ ഹോണറേറിയം ലഭിക്കുന്നതാണ്.