Times Kerala

 ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് വ​രു​ന്നു; അ​ഞ്ചു ല​ക്ഷം രൂ​പ ഫീ​സ്

 
ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് വ​രു​ന്നു; അ​ഞ്ചു ല​ക്ഷം രൂ​പ ഫീ​സ്
 


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ണ്‍ ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ലൈ​സ​ന്‍​സ് ഫീ​സ്. വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ഡ്രൈ​വ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ സൂ​ക്ഷി​ക്ക​ണം. അ​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും ഉ​ട​മ​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഡ്രൈ​വ​ര്‍​മാ​ര്‍ ക്രി​മി​ന​ല്‍ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രോ ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍​പ്പെ​ട്ട​വ​രോ ആ​ക​രു​ത്.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളു​ടെ സ​ര്‍​വീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗൈ​ഡ് ലൈ​നും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ള്‍ മോ​ട്ടോ​ര്‍​വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ട​ണം. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കാം. ലൈ​സ​ന്‍​സി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്ത് ഓ​ഫീ​സ് ഉ​ണ്ടാ​വ​ണം. യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും ഇ​വ​ര്‍ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് നി​ര​ക്ക് വ്യ​ത്യാ​സം വ​രു​ത്താ​മെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​ല്‍ കൂ​ടു​ത​ലാ​വാ​ന്‍ പാ​ടി​ല്ല.

 

Related Topics

Share this story