തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ 'സിഎം വിത്ത് മീ'യില്‍ വിളിച്ച് വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ച യുവാവ് അറസ്റ്റില്‍. വെണ്‍മണി സ്വദേശിയായ അര്‍ജുന്‍ എന്നയാളെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാണ് അര്‍ജുന്‍ വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചത്. വനിതാ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.