കൊച്ചി : എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. ഉനൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഉനൈസ് ലഹരിക്കേസുകളിൽ മുൻപും സമാനമായ കേസിലെ പ്രതിയാണ്. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിൽ ഡാന്‍സാഫ് ടീം ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി.