ഷെയർട്രേഡിംഗിന്റെ പേരിൽ ഡോക്ടറിൽ നിന്ന് തട്ടിയത് കോടികൾ ; പ്രതി അറസ്റ്റിൽ | Fraud case
തിരുവനന്തപുരം: സൈബർ തട്ടിപ്പ് കേസിൽ ഗുജറാത്ത് സ്വദേശി പിടിയിൽ. പർമാർ പ്രതീക് ബിപിൻഭായാണ് അഹമ്മദാബാദിൽ നിന്ന് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും 1.11 കോടി രൂപ ആണ് ഇയാൾ തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അഹമ്മദാബാദിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്.
തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായും മറ്റ് വാലെറ്റുകളിലേക്കും ട്രാൻഫർ ചെയ്തും കൂടാതെ പണം കൺവെർട് ചെയ്ത് വിദേശത്ത് കടത്തുന്നതാണ് പ്രതിയുടെ രീതി. അന്വേഷണത്തിൽ പ്രതികൾ മൊബൈൽ അപ്ലിക്കേഷൻ, വാട്സാപ്പ്, ടെലിഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയിട്ടുള്ളതും. പ്രതികളുടെ നിർദ്ദേശപ്രകാരം ബാങ്ക് ട്രാൻസാക്ഷനിലൂടെ പരാതിക്കാരനിൽ നിന്നും തുക തട്ടിയെടുക്കുകയും ചെയ്‌തത്.
ബാങ്ക് ട്രാൻസാക്ഷനുകൾ പരിശോധിച്ചതിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണം പോയിട്ടുള്ളത് പ്രതിയുടെ അക്കൗണ്ടിലേക്ക് ആണെന്നും ഈ അക്കൗണ്ട് ഈ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നും കണ്ടെത്തി. തുടർന്ന് അഹമ്മദാബാദ്, ഗുജറാത്ത് സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അഹമ്മദാബാദിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
