HomeKerala'പുതിയ തീരുമാനമല്ല, സമയം ഏകീകരിച്ചതാണ്, പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു': ബാർ...

‘പുതിയ തീരുമാനമല്ല, സമയം ഏകീകരിച്ചതാണ്, പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു’: ബാർ സമയ ക്രമീകരണത്തിൽ മന്ത്രി MB രാജേഷ് | Bar

കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.(Not a new decision, Minister MB Rajesh on bar timings change)

ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് നേരത്തെ തന്നെ രാത്രി 12 വരെ അനുമതിയുണ്ടായിരുന്നു. ഇത് മറ്റു ബാറുകൾക്ക് നൽകാത്തത് വിവേചനമാണെന്ന പരാതി പരിഹരിക്കാനാണ് ഈ നടപടി. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തന സമയം കൂടി പരിഗണിച്ചാണ് തീരുമാനം.

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ലൈസൻസ് ഫീസാണ് ഈടാക്കുന്നത്. ഈ ഫയൽ നീക്കത്തെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് എടുത്തിരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ഒക്ടോബറിൽ വരേണ്ടിയിരുന്ന ഉത്തരവ് സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. സർക്കാരിന്റെ നയം മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ്. ബാറുകൾ ഒരു മണിക്കൂർ നേരത്തെ അടച്ചതുകൊണ്ട് മാത്രം മദ്യവർജ്ജനം നടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മന്ത്രി വിമർശിച്ചു.

WhatsApp Channel Banner

Latest updates

‘വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കുഴപ്പം, സംസ്ഥാന...

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. അലർട്ടുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു.(Revenue...

ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു: ആശങ്കയോടെ ആരോഗ്യവകുപ്പ് | Malaria...

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു. തോട്ടം മേഖലകളിൽ രോഗം വീണ്ടും പടരുന്നത് കടുത്ത ആശങ്കയാകുന്നു. അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ ആളുകളിലേക്കും രോഗം വ്യാപിക്കാൻ തുടങ്ങിയതാണ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്.(Malaria Cases Rise In...

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

ദുബായിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:...

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.(Dubai Cylinder Explosion, Sheikh Zayed Road...

ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റ്: തമിഴ്‌നാട്ടിലുടനീളം DMK പ്രതിഷേധം ഇരമ്പുന്നു;...

ചെന്നൈ: നടി തൃഷയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകരുടെ വൻ പ്രതിഷേധം. മദ്രാസ് ഹൈക്കോടതിക്ക്...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...