HomeKeralaനിതിൻ രാജിൻ്റെ മരണം: വിദ്യാർഥികൾ സമരം ശക്തമാക്കുന്നു, ആരോഗ്യ സർവ്വകലാശാല നിയോഗിച്ച...

നിതിൻ രാജിൻ്റെ മരണം: വിദ്യാർഥികൾ സമരം ശക്തമാക്കുന്നു, ആരോഗ്യ സർവ്വകലാശാല നിയോഗിച്ച സമിതി ഇന്ന് കോളേജിലെത്തും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.(Nitin Raj’s death, Students intensify strike)

ആരോഗ്യ സർവ്വകലാശാലാ പ്രതിനിധികൾ ഇന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. നിതിൻ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് സമിതി വിശദമായി അന്വേഷിക്കും. നിതിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ഇന്നും ക്യാമ്പസ്സിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

Clickable Info Box