HomeKeralaദേശീയ പണിമുടക്ക് ബാധകമല്ല: CPIM നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ MLA ഹോസ്റ്റൽ നിർമ്മാണം...

ദേശീയ പണിമുടക്ക് ബാധകമല്ല: CPIM നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ MLA ഹോസ്റ്റൽ നിർമ്മാണം തകൃതി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ് ഈ നീക്കം.(National strike, MLA hostel construction in CPIM-controlled institution)

എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ സ്ഥലത്ത് പതിവുപോലെ തൊഴിലാളികൾ എത്തുകയും ജോലികൾ ആരംഭിക്കുകയും ചെയ്തു. സംഘടനകൾ പണിമുടക്കിന് ചുക്കാൻ പിടിക്കുമ്പോൾ തന്നെ, പാർട്ടിയുടെ കീഴിലുള്ള സൊസൈറ്റി പ്രവൃത്തികൾ തുടരുന്നത് ശ്രദ്ധേയമാണ്.

അതേസമയം, കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ദിവസമായ വ്യാഴാഴ്ചയും ജനജീവിതം സാധാരണ നിലയിലാണ്.

Clickable Info Box