HomeKerala'പാർട്ടി വിട്ടാൽ സുധാകരൻ വെറും ശൂ' എന്ന് MM മണി: ഇടുക്കിയിലെ...

‘പാർട്ടി വിട്ടാൽ സുധാകരൻ വെറും ശൂ’ എന്ന് MM മണി: ഇടുക്കിയിലെ ‘ശൂ’ ആണ് മണിയെന്ന് G സുധാകരൻ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി. പാർട്ടി വിട്ടാൽ ജി. സുധാകരൻ ‘ശൂ’ ആണെന്നും അദ്ദേഹം പോയതുകൊണ്ട് പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും എം.എം. മണി പരിഹസിച്ചു. എന്നാൽ, എം.എം. മണി ഇടുക്കിയിലെ ‘ശൂ’ ആണെന്ന് സുധാകരനും തിരിച്ചടിച്ചു.(MM Mani against G Sudhakaran contesting in Ambalapuzha )

പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേർ പാർട്ടി വിട്ടുപോയിട്ടുണ്ട്, ചിലരെ പുറത്താക്കിയിട്ടുമുണ്ട്. അതിലൊന്നും ഒരു കാര്യവുമില്ല, പ്രസ്ഥാനം മുന്നോട്ടുതന്നെ പോകുമെന്ന് മണി പറഞ്ഞു.

സുധാകരൻ മുൻപ് മന്ത്രിയായിരുന്നു. എന്നാൽ പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല. വലിയ മഹാരഥന്മാർ പോയിട്ടും പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം.എം. മണിയുടെ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ജി. സുധാകരൻ പ്രതികരിച്ചത്. എം.എം. മണി ഇടുക്കിയിലെ ‘ശൂ’ ആണ്. ആലപ്പുഴയിലെ കാര്യത്തിൽ മണിക്ക് എന്താണ് കാര്യം എന്ന് സുധാകരൻ വാർത്താസമ്മേളനത്തിനിടെ ചോദിച്ചു.

Clickable Info Box