Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala3 മാസത്തെ തിരച്ചിൽ: തമിഴ്‌നാട്ടിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ...

3 മാസത്തെ തിരച്ചിൽ: തമിഴ്‌നാട്ടിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ നിന്ന് കണ്ടെത്തി | Missing

🎙️ Latest Podcast

കൊച്ചി: നാഗർകോവിലിൽ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി പോലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചു. മൂന്ന് മാസം മുൻപാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് കാണാതാകുന്നത്. ഫെബ്രുവരി 1 രാത്രി 10 മണിയോടെ വൈറ്റില ഹബ്ബിൽ തനിച്ച് ഇരുന്ന് കരയുന്ന നിലയിലാണ് യുവതിയെ നാട്ടുകാർ കണ്ടത്.(Missing female doctor from Tamil Nadu found in Kochi after 3 months of search)

വിവരമറിഞ്ഞെത്തിയ കൺട്രോൾ റൂം പോലീസ് ഇവരെ വനിതാ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമാണ് ഇവർക്ക് പറയാൻ കഴിഞ്ഞിരുന്നത്. തുടർന്ന് ഇവരെ കാക്കനാട്ടെ കേന്ദ്രത്തിലേക്ക് മാറ്റി.

വനിതാ സ്റ്റേഷൻ എസ്.ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. സൗത്ത് ജനതാ റോഡിലെ ഇവർ താമസിച്ചിരുന്ന പിജി സ്ഥാപനം പോലീസ് കണ്ടെത്തി. അവിടെ നിന്ന് യുവതിയുടെ ബാഗ്, ഫോൺ, ആധാർ കാർഡ് എന്നിവ കണ്ടെടുക്കാനായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.