Times Kerala

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്​ പീഡനം; പ്രതി അറസ്റ്റില്‍

 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്​ പീഡനം; പ്രതി അറസ്റ്റില്‍
 

പൂ​ന്തു​റ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​രു​ത്തി​ക്കു​ഴി പു​ത്ത​ന്‍പ​ള്ളി വാ​ര്‍ഡി​ല്‍ പ​ള്ളി​ത്തെ​രു​വ് ടി.​സി-46/450 ല്‍ ​ആ​ഷികിനെയാണ് (18) പിടികൂടിയത്. സ​മീ​പ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍കു​ട്ടി​യു​ടെ സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി​യ സ​മീ​പ​വാ​സി​ക​ള്‍ പൂ​ന്തു​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍കു​ട്ടി​യെ കണ്ടെത്തുകയും തു​ട​ര്‍ന്ന് പൂ​ന്തു​റ സി.​ഐ സ​ന്തോ​ഷ് .എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ഭി​ലാ​ഷും സം​ഘ​വും ചേർന്ന്  പ്ര​തി​യെ അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ  റി​മാ​ന്‍ഡ് ചെ​യ്തു.

Related Topics

Share this story