പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍
 അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ പീഡനത്തിന് കൂട്ട് നിന്നതിനു യുവാവിന്റെ അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നതാണ് സിംലയ്‌ക്കെതിരേയുള്ള കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

Share this story