

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് ഒരുമണിക്ക് കളക്ടറേറ്റിലെ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിലണ് അഭിമുഖം. (Vacancy)
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എല്‍എല്‍ബി ബിരുദം, കുട്ടികളുടേയും സ്ത്രീകളുടേയും അവകാശ സംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ, ആധാര്‍ എന്നിവ ഹാജരാക്കേണ്ടതാണ്.