

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന കമ്പനിയായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് സിറ്റി ഗ്യാസ് വിതരണക്കാര്‍ക്കായുള്ള സ്മാര്‍ട്ട് ഗ്യാസ് മീറ്റര്‍ സംവിധാനങ്ങളുമായി തങ്ങളുടെ ആധുനീക മീറ്ററിങ് സംവിധാന മേഖല വിപുലീകരിക്കുന്നു. രാജ്യത്തെ അതിവേഗത്തില്‍ വളരുന്ന നഗര ഗ്യാസ് മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് വി ബിസിനസ് തങ്ങളുടെ ഐഒടി, ആധുനീക മീറ്ററിങ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നത്. (Smart Gas)
നഗരങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ലീക്കേജ്, മോഷണം, മാനുവല്‍ ബില്ലിങിലെ തകരാറുകള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടവും കണക്കുകളിലെ അപര്യാപ്തതകളും ഒഴിവാക്കുന്നതില്‍ സ്മാര്‍ട്ട് ഗ്യാസ് മീറ്ററിങ് സംവിധാനം ഏറെ സഹായകമാകും.
നഗരങ്ങളിലെ ഗ്യാസ് വിതരണക്കാരെ പിന്തുണക്കാനും അവരുടെ ശൃംഖലകള്‍ ആധുനീകവല്‍ക്കരിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വി ചീഫ് എന്‍റര്‍പ്രൈസസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു. അവരുടെ അപര്യാപ്തകള്‍ കുറക്കാനും മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള പിന്തുണ നല്‍കാനും ഐഒടി മേഖലയിലേയും ആധുനീക മീറ്ററിങ് സംവിധാനത്തിലേയും തങ്ങളുടെ വൈദഗ്ദ്ധ്യം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.