തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയായ ഫൈസലിനെ (മിന്നൽ ഫൈസൽ) മരിച്ച നിലയിൽ കണ്ടെത്തി (Minnal Faisal Death). ചിറയിൻകീഴ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഔട്ട്ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിൽ മോചിതനായതെന്നാണ് വിവരം. ജയിൽ മോചിതനായ ശേഷം ഇയാൾ ഈ ഒഴിഞ്ഞ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം നൽകിയതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Summary: Faisal, also known as ‘Minnal Faisal’, a known figure in several criminal cases including those under the KAPA Act, has been found dead in Chirayinkeezhu, Thiruvananthapuram. The body was discovered in a charred condition in an outhouse near the local Primary Health Centre. Preliminary reports suggest the body is about four days old. Police have launched an investigation to determine whether the death was a result of homicide or suicide.

