തിരുവനന്തപുരം: ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. ക്ഷേത്രത്തിലെത്തി തുലാഭാര വഴിപാട് നടത്തുന്നതിനൊപ്പം ക്ഷേത്രദർശനവും പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. നേരത്തെ മറ്റ് മന്ത്രിമാരായ ബിന്ദു കൃഷ്ണ പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും എം. ലിജു പുല്ലുളങ്ങര ക്ഷേത്രത്തിലും തുലാഭാര വഴിപാട് നടത്തിയിരുന്നു.(Minister K Muraleedharan Performs Thulabharam At Varkala Janardhanaswamy Temple)
ശബരിമല ക്ഷേത്ര ഭരണത്തിൽ ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലുകളെ വിമർശിച്ചുകൊണ്ട് കെ. മുരളീധരൻ നടത്തിയ പരാമർശങ്ങൾ അടുത്തിടെ ഏറെ ചർച്ചയായിരുന്നു. കോടതിയോടുള്ള ബഹുമാനം മുൻനിർത്തി മാത്രമാണ് കൂടുതൽ കാര്യങ്ങൾ പറയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Story Summary
Health and Devaswom Minister K. Muraleedharan performed the ‘Thulabharam’ ritual with sugar at the Varkala Sri Janardhanaswamy Temple. His temple visit comes after his recent remarks criticizing the High Court’s extensive intervention in the affairs and rituals of the Sabarimala temple.


