അതിഥി തൊഴിലാളിയെ സിമന്റ് മിക്സറിൽ ഇട്ട് കൊലപ്പെടുത്തി: പ്രതി പിടിയിൽ
May 3, 2024, 06:18 IST
![അതിഥി തൊഴിലാളിയെ സിമന്റ് മിക്സറിൽ ഇട്ട് കൊലപ്പെടുത്തി: പ്രതി പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/7333d8b0fc5f6846ce39d8b37f986327.webp)
കോട്ടയം: അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ലേമാൻ കിസ്ക് (19) നെ കൊലപ്പെടുത്തിയ കേസിൽ വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ പാണ്ടിദുരൈയെയാണ് അറസ്റ്റ് ചെയ്തത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഏപ്രിൽ 26ന് ലേമാനെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിൽ ഇട്ടുവെന്നും പോലീസ് പറഞ്ഞു.