സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്‍​പ്പിന് മാ​ന​സി​കാ​രോ​ഗ്യ സാ​ക്ഷ​ര​ത അ​നി​വാ​ര്യം: വീ​ണാ ജോ​ര്‍​ജ്

veena
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏതൊരു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെയും നിലനിൽപ്പിനും പു​​​രോ​​​ഗ​​​തി​​​ക്കും  ആ​​​ളു​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. 
 യ​​​ഥാ​​​സ​​​മ​​​യം തന്നെ അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളും വേ​​​ദ​​​ന​​​ക​​​ളും രോ​​​ഗ​​​ങ്ങ​​​ളും തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സ തേ​​​ടാ​​​നും എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​റു​​​ണ്ട്. എന്നാൽ, മ​​​ന​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍, രോ​​​ഗാ​​​വ​​​സ്ഥ​​​ക​​​ള്‍ എ​​​ന്നി​​​വ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ശാ​​​സ്ത്രീ​​​യ​​​മാ​​​യ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​തി​​​നും ആരും അധികം ശ്രദ്ധിക്കാറില്ല. ഈ പ്രവണത മാറണം, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ള്ള കൃ​​​ത്യ​​​മാ​​​യ അ​​​വ​​​ബോ​​​ധം എല്ലാവർക്കും ഉണ്ടാവേണ്ടത് ശക്തമായ ഒരു സമൂഹത്തിൻ്റെ അടിത്തറയാണ്.
‘സ്‌​​​നേ​​​ഹ ക​​​വ​​​ചം’ എ​​​ന്ന പേ​​​രി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ അ​​​ടി​​​മ​​​ത്തം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും ര​​​ക്ഷാ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍​ക്കും സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തിനിടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Share this story